കണ്ണീരടക്കാൻ കഴിയാതെ ലൂണ,കൊച്ചിയിൽ അരങ്ങേറിയത് ഹൃദയഭേദകമായ കാഴ്ച.
കണ്ണീരടക്കാൻ കഴിയാതെ ലൂണ,കൊച്ചിയിൽ അരങ്ങേറിയത് ഹൃദയഭേദകമായ കാഴ്ച.
മഞ്ഞപ്പട ആരാധകർ ആവേശത്തിലാണ്. ബ്ലാസ്റ്റേഴ്‌സ് ബ്ലാസ്റ്റേഴ്‌സ് എന്നാ അർപ്പുവിളികൾ സ്റ്റേഡിയത്തിൽ എങ്ങും അലയടിക്കുന്നു. മത്സരത്തിന്റെ 72 ആം മിനുറ്റിലാണ് ഹൃദയബേദകമായ ആ കാഴ്ച സംഭവിക്കുന്നത്.
ഹർമൻജ്യോത് ഖബ്രയുടെ ഒരു ലോങ്ങ് ബോൾ ബോക്സിലേക്ക്, തക്കം പാത്തു നിന്ന ലൂണ ആ പന്തിനെ നൈലോൺ വലകളിലേക്ക് തിരിച്ചു വിടുകയാണ്.ബ്ലാസ്റ്റേഴ്‌സിന്റെ സീസണിന്റെ ആദ്യത്തെ ഗോൾ.ആരാധകരുടെ ആവേശം ആകാശത്തോളം ഉയർത്തി അയാൾ ആ ഗോൾ തന്റെ മരണപെട്ട കുട്ടിക്ക് സമർപ്പിക്കുകയാണ്.
അയാൾക്ക് തന്റെ കണ്ണീരടക്കാൻ കഴിഞ്ഞില്ല.തന്റെ മകൾക്ക് വേണ്ടി ഗോൾ നേടാൻ കൊച്ചിയിലേക്കാൾ മികച്ച ഒരിടം ഉണ്ടായിരുന്നില്ല. അത് വീക്ഷിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകരേക്കാൾ മികച്ചതായി ആരും ഉണ്ടായിരുന്നില്ല.
ഈ ഒരു ആഘോഷത്തെ പറ്റി ലൂണ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
"ആ ഗോൾ എനിക്ക് തീർത്തും വികാരപരമായ ഒന്നായിരുന്നു.ഞാൻ പോയികൊണ്ടിരിക്കുന്ന അവസ്ഥ എല്ലാർക്കും അറിയാം.മത്സരത്തിൽ എന്റെ കുട്ടിക്ക് വേണ്ടി ഗോൾ നേടാൻ സാധിച്ചതിൽ ഞാൻ സന്തോഷവനാണ്. എന്റെ മകൾ എന്നെയും എന്റെ കുടുംബത്തെയും കാണുന്നുണ്ടെന്ന് എനിക്കുറപ്പാണ്.ബ്ലാസ്റ്റേഴ്‌സ് വിജയത്തിലും ആരാധകരുടെ പിന്തുണയിലും ഞാൻ സന്തുഷ്ടനാണ് ".
മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനേ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തിരുന്നു.ലൂണക്ക് പുറമെ അരങ്ങേറ്റകാരൻ ഇവാൻ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി രണ്ട് ഗോളുകൾ നേടിയിരുന്നു.ഈസ്റ്റ് ബംഗാളിന് വേണ്ടി അലക്സാണ് ഗോൾ സ്കോർ ചെയ്തത്.
കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page